2011, ജൂൺ 17, വെള്ളിയാഴ്‌ച

മലയാള ലിപിയും, ലിപി പരിഷ്ക്കരണവും

മലയാള ഭാഷ: മലയാള ലിപിയും, ലിപി പരിഷ്ക്കരണവും. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. എഴുതാൻ‍ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. ഏ. ഡി. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരും പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ‍ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ‍ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ‍ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ‍ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള നമ്മുടെ മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.
12 സ്വരാക്ഷരങ്ങളും,
18 വ്യഞ്ജനാക്ഷരങ്ങളും
സംസ്കൃതഭാഷയിൽ നിന്ന് 4 സ്വരാക്ഷരങ്ങളും,
19 വ്യഞ്ജനാക്ഷരങ്ങളും സ്വീകരിച്ച് അക്ഷരമാല രൂപം കൊണ്ടു .
16 സ്വരാക്ഷരങ്ങളും 37 വ്യഞ്ജനങ്ങളും ചേർ‍ന്ന് 53 അക്ഷരങ്ങൾ ഉൾ‍പ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. മറ്റു അക്ഷരങ്ങളും വള്ളി പുള്ളികൾ‍ എല്ലാം കൂടി അഞ്ഞൂറിൽ‍പ്പരം ലിപികൾ ഭാഷയിൽ‍ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം.1968 (൧൯൬൮) ൽ ശ്രീ ശൂരനാട്ട് കുഞ്ഞൻ‍പിള്ള കൺ‍വീനാറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർ‍ശസംഗ്രഹം അംഗീകരിച്ച് 1971(൧൯൭൧) ഏപ്രിൽ‍ 15 (൧൫) മുതൽ‍ പുതിയ ലിപി (നൂറിൽ താഴെ ലിപി) നിലവിൽ‍ വന്നു. ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക, മുമ്പിൽ‍ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ(ൎ     ) കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക, അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക, പ്രാചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രകല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നിവ ആയിരുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' കഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, ൡ, ഌ എന്നിവയും പണ്ടെ ഉപയോഗം കുറഞ്ഞ'ഩ'യും ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ‍ 13 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ‍ (കംമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോട് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53(൫൩ ) അക്ഷരളുടെ കൂടെ ഇപ്പോൾ =റ്റ എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത്‌ ആകെ 54(൫൪) അക്ഷരങ്ങൾ‍‍ [16(൧൬) സ്വരങ്ങളും 38(൩൮) വ്യഞ്ജനങ്ങളും] ഉണ്ട്. അർ‍ത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ.  ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം,വാചകം,പദം,അക്ഷരം,വർണ്ണം എന്നിങ്ങനെപല ഘടകങ്ങൾ‍. പൂർ‍ണമായി അർ‍ത്ഥം പ്രതിപാതിക്കുന്ന പദ സമൂഹമാണ് വാക്യം(sentence). അർ‍ത്തപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരം അക്ഷരം. പിരിക്കാൻ പാടില്ലാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് വർണ്ണം. അക്ഷരങ്ങൾ എഴുതി കാണിക്കാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി.  സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel).
സ്വരങ്ങൾ 16
സ്വരചിഹ്നങ്ങൾ

ി
 
 െ
ൌ=ൗ 

ഒറ്റ മാത്രയിൽ ഉച്ചരിക്കുന്നത് ഹ്രസ്വം. രണ്ടു മാത്രയിൽ ഉച്ചരിക്കുന്നത് ദീര്‍ഘം.
ഹ്രസ്വം


ദീര്‍ഘം
ഏന്നിവയ്ക്ക് ഹ്രസ്വം ഇല്ല.
എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല.

കൢപ്തം

 കൢപ്തം എന്ന ഒറ്റപദത്തിലെ ഉപയോഗിക്കുന്നുള്ളു.
വ്യഞ്ജനങ്ങ/consonants 38: സ്വര സഹായത്തോടുകൂടി ഉച്ചരിക്കാൻ‍ കഴിയുന്ന വർണ്ണം ആകുന്നു വ്യഞ്ജനം. സ്വരസ്പർ‍ശം കൂടാതെ വ്യഞ്ജനങ്ങൾ‍ ഉച്ചരിക്കാറില്ല.വ്യഞ്ജനങ്ങളോടു കൂടി 'അ' കൂട്ടിചേർ‍ത്താണ്‌ സാധാരണ വ്യഞ്ജനങ്ങൾ‍ ഉച്ചരിക്കുന്നത് ക= (ക്‌അ). ഒരു വ്യഞ്ജന ലിപിയുടെ മേൽ‍ ചന്ദ്രക്കല (്) എന്ന ചിഹ്നമിട്ടാൽ‍‍ അതിൽ‍ സ്വരസ്പർ‍ശമില്ലെന്നത്ഥം (യ്, വ്, ശ് മുതലായവ).
ഺ(റ്റ)
ലിപി ഉപയോഗിക്കാതെ ഉച്ചാരണം മാത്രമുള്ള രണ്ടു വർണ്ണങ്ങൾ‍ ഭാഷയിലുണ്ടായിരുന്നു. ഇവയെ വർ‍സ്യം എന്നും വിളിക്കുന്നു. ഇപ്പോൾ‍ ഈ രണ്ടു വർ‍ണ്ണങ്ങൾ‍ക്കും ലിപി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. 
നനക്കുക=നഩക്കുക
ഩ=പന
പാറ്റ=പാ
ഺ=ഒറ്റ
വ്യഞ്ജനചിഹ്നങ്ങൾ: 'പ'യുടെ ഉദാഹരണം.
പ്‌യ = പ്യ
പ്‌ര = പ്ര
പ്‌ല = പ്ല 
പ്‌വ = പ്വ
കൂട്ടക്ഷരങ്ങൾ‍/combinations: ഒന്നിലധികം വ്യഞ്ജങ്ങൾ‍ ചേർ‍ന്നു വരുന്നതിന് കൂട്ടക്ഷരം എന്നു പറയുന്നു (ക്ക, മ്പ, ച്ച, ഞ്ഞ). എല്ലാ വ്യഞ്ജങ്ങളിലും സ്വരം ചേർ‍ക്കണമെന്നു നിർ‍ബന്ധമില്ല.രണ്ടോ മൂന്നോ വ്യഞ്ജങ്ങൾ‍ ചേരുബോൾ‍ അവയുടെ ഒടുവിൽ‍ സ്വരം ചേർ‍ക്കണം. ചില കൂട്ടക്ഷരങ്ങൾ‍ ഉദാഹരണസഹിതം താഴെ കൊടുത്തിരിക്കുന്നു.  
ക്‌ക
ങ്‌ക
ഞ്‌ച
ത്‌മ
ണ്‌ട
ക്‌ഷ
ന്‌ത
മ്‌പ
സ്‌റ്റ
ഗ്‌ദ്‌ധ
ത്‌സ
ണ്‌ഡ
ക്ക
ങ്ക
ഞ്ച
ത്മ
ണ്ട
ക്ഷ
ന്ത
മ്പ
സ്റ്റ
ഗ്ദ്ധ
ത്സ
ണ്ഡ
ച്‌ച, ബ്‌ബ, യ്‌യ, വ്‌വ എന്നിങ്ങനെയുള്ള കൂട്ടക്ഷരങ്ങൾ‍ എഴുതുമ്പോൾ‍ ആദ്യാക്ഷരത്തിന്റെ താഴെ ത്രികോണ രൂപത്തിലാണ് എഴുതുന്നത്.
ച്‌ച = ച്ച
ബ്‌ബ = ബ്ബ
യ്‌യ = യ്യ
വ്‌വ = വ്വ
ഹ്ന,ഹ്മ എന്നീ കൂട്ടക്ഷരങ്ങൾ‍ യഥാക്രമം ന്ഹ, മ്ഹ എന്നിങ്ങനെയാണ് ഉച്ചരിക്കുക. ഉദാ:-  ചിഹ്നം, ബ്രഹ്മി.
ചില്ലുകൾ‍/pure consonants: സ്വരയോഗം കൂടാതെ നിൽ‍ക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ‍. യ, ര, റ, ല, ള, ഴ, ണ, ന, മ, ക എന്നീ പത്ത് വ്യഞ്ജനങ്ങളെ ചില്ലുകളായി വരൂ 'യ' കാരം ചില്ലുകളായി വരുന്നത് ദീർ‍ഘസ്വരങ്ങളിൽ ‍ ആഗമമായിട്ടോ ആയി, പോയി എന്ന ഭൂതരൂപഭേദങ്ങളുടെ ഇ കാരം ലോപിച്ചിട്ടോ ആകുന്നു. അതിനാൽ‍‍ അതിനെ കണക്കാക്കേണ്ടതില്ല.  
 ൻ
ൿ
എന്നീ ചില്ലുകളാണ് ഉപയോഗത്തിലിരിക്കുന്നത് ര, റ എന്നിവ 'ർ‍' എന്ന ചില്ലിലും ള, ഴ എന്നിവ 'ൾ‍' എന്ന ചില്ലിലും ചേർ‍ന്നിരിക്കുന്നു.
മറ്റുലിപികൾ /ചിഹ്നങ്ങൾ
         .
അനുസ്വാരം
വിസർഗം
ചന്ദ്രകല
പ്രശ്ലേഷം
രേഫം
രൂപ
അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു 'മ' കാരത്തിനോടും വിസർഗത്തിനു 'ഹ' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രകല '്' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു. പ്രശ്ലേഷം:സ്വപ്നേഽപി = സ്വപ്നേഅപി അകാരം ലോപിക്കുന്നു എന്ന് കാണിക്കുന്നു.രേഫം: തലയിൽൎ ( )കുത്തുള്ള രീതി (നിർണ്ണയം = നിൎണ്ണയം).
കാൽ
അര
മുക്കാൽ
പത്ത്
നൂറു
ആയിരം
16൹
   
മലയാള അക്കങ്ങൾ
൧ (1)
൨ (2)
൩ (3)
൪ (4)
൫ (5)
൬ (6)
 ൭ (7)
൮ (8)
൯ (9)
൦ (0)
ഉച്ചരിക്കുന്ന പോലെ എഴുതുക എന്നതാണ് മലയാളത്തിലെ പൊതുവെയുള്ള പതിവ്‌. എന്നാൽ‍ ഈ പൊതു നിയമത്തിനും ചില അപവാദങ്ങളുണ്ട്. ഗ, ജ, ഡ, ദ, ബ, യ, ര, ല, ശ, റ, ക്ഷ എന്നീ അക്ഷരങ്ങൾ‍ പദാധിയിൽ‍ വന്നാൽ‍ എകാരച്ചായ ചേർ‍ത്തുവേണം ഉച്ചരിക്കാൻ‍.
എഴുത്ത്
 ഉച്ചാരണം
ഗരുഡൻ‍
ഗെരുടൻ
ജനം
ജെനം
ഡംഭ് 
ഡെംഭ്
ദയ
ദെയ
ബന്ധനം
ബെന്ധനം
യമൻ‍
യെമൻ‍
രമ
രെമ
ലങ്ക
ലെങ്ക
ശരി
ശെരി
റവ
റെവ
ക്ഷമ
ക്ഷെമ
 മറ്റു ചില ചിഹ്നങ്ങൾ: 
പൂർണവിരാമം
(ബിന്ദു) (.)
FULL STOP
അല്പവിരാമം
അങ്കുശം (,)
COMMA
അർദ്ധ വിരാമം
രോധിനി (;)
SEMICOLON
ചോദ്യചിഹ്നം
കാകു (?)
QUESTION MARK
വിക്ഷേപിണി
(!)
EXCLAMATION MARK
ഉദ്ധരണി
(".....")
QUOTATION MARK
ഭിത്തിക
(:)
COLON
വലയം
[( )]
BRACKET
രേഖ
( _ )
UNDER SCORE
ശൃഖല
( - )
HYPHEN
വിശ്ലേഷം
( ' )
APOSTROPHE
കോഷ്ഠം
( [  ] )
SQUARE BRACKET
പാടിനി
( ^ )
CARET
ദ്വിവലയം
( { } )
DOUBLE BRACKET
ശരചിഹ്നം
ARRO MARK
നക്ഷത്രചിഹ്നം
*
ASTERICK

വൃത്തിയായി എല്ലാ അക്ഷരങ്ങളും കാണുന്നതിനു അരുണ യൂണീക്കോട് ഫോണ്ട് ഉപയോഗിക്കുക.
പി. പി. ജോയി,വാടാനപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല: