2012, മേയ് 4, വെള്ളിയാഴ്‌ച

‘ങ’യും ‘ംഗ’യും

‘ങ’യും ‘ംഗ’യും

ഒരു പദം പല വിധത്തിൽഎഴുതാറുണ്ട് അങ്ങനെ പ്രധാനമായി കാണുന്നത് ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് കടമെടുത്ത് എഴുതുന്നവയിലാണ്. ഉദാ:- ഷോപ്പിംഗ്,ഷോപ്പിങ്, ഷോപ്പിങ്ങ്, അപൂർവമായി ഇപ്പോൾ ഷോപ്പിംങ് എന്നും കൂടാതെ പെന്റിംഗ്,പെന്റിങ്,പെൻഡിംഗ്, പെൻഡിങ് എന്നിങ്ങനെയും. മലയാളത്തിൽ വിദ്യാർത്ഥിക്ക് പകരം വിദ്യാർഥി എന്നത് കൂടുതലായി ഉപയോഗിക്കുന്ന അവസ്ഥ. പോലീസ് എന്നത് പൊലീസ് ആയിക്കൊണ്ടിരിക്കുന്നു. കുറച്ചു വ്യക്തികളുടെയും, സിറ്റികളുടെയും പേരുകളും അത്തരത്തിൽ വരുന്നുണ്ട്.  ങ് എന്ന വ്യഞ്ജനം മലയാള ഭാഷയിൽ ഒറ്റയായി അപൂർവ്വമായിട്ടെ എഴുതികാണാറുള്ളു എന്നാൽ ങ് യുടെ ഇരട്ടിപ്പായ ങ്ങ സർവ്വസാധാരണവുമാണ് .  ഉദാ :- വിലങ്ങ്, ചടങ്ങ്. ഒറ്റയായി വരുന്നിടത്ത് ംഗ് എന്നു ഉപയോഗിക്കുന്നതും സർവ്വസാധാരണമാണ്. തെറ്റേത് ശരിയേത് എന്നു അറിയില്ലെങ്കിലും അത്തരത്തിൽ സാധാരണയായി കാണുന്ന ചില പദങ്ങൾ താഴെ കൊടുക്കുന്നു.

2011, ജൂൺ 17, വെള്ളിയാഴ്‌ച

മലയാള ലിപിയും, ലിപി പരിഷ്ക്കരണവും

മലയാള ഭാഷ: മലയാള ലിപിയും, ലിപി പരിഷ്ക്കരണവും. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. എഴുതാൻ‍ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. ഏ. ഡി. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരും പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ‍ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ‍ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ‍ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ‍ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള നമ്മുടെ മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.
12 സ്വരാക്ഷരങ്ങളും,
18 വ്യഞ്ജനാക്ഷരങ്ങളും